മാവേലിക്കര: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി പുന്നമൂട് എബനേസർ പുത്തൻ വീട്ടിൽ ലിജുഉമ്മൻ (40) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പിടിയിലായി. മൂത്രാശയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കളമശേരി പൊലീസ് അറസ്റ്റ് ചെയ്ത ലിജുവിനെ രാത്രിയോടെ മാവേലിക്കര പൊലീസിന് കൈമാറി.
കഴിഞ്ഞ ഡിസംബർ 29ന് മാവേലിക്കര ജില്ലാ ആശുപത്രിയുടെ സമീപത്തെ വാടകവീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി തയ്യിൽ തെക്കതിൽ വീട്ടിൽ വിനോദിന്റെ
ഭാര്യ നിമ്മി (32) നേരത്തെ അറസ്റ്റിലായിരുന്നു. ലിജുഉമ്മന്റെ സുഹൃത്തായ നിമ്മിയുടെ പേരിൽ ഇവിടെ വീട് വാടകയ്ക്കെടുത്തായിരുന്നു കഞ്ചാവ് വില്പന നടത്തിയിരുന്നത്. ചാരായവും വാറ്റ് ഉപകരണങ്ങളും നിരോധിത
പുകയില ഉത്പന്നങ്ങളും വീട്ടിൽ നിന്ന് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |