SignIn
Kerala Kaumudi Online
Monday, 01 December 2025 5.29 PM IST

മാർത്താണ്ഡത്തിൽ കടകളിൽ മോഷണം: യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page
pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. മാർത്താണ്ഡം ചെറിയക്കാട്ടുവിള സ്വദേശി നൗഷാദിന്റെ മകൻ ജാസിമാണ് (25) പിടിയിലായത്. സ്പെഷ്യൽ ടീം എസ്.ഐ മുത്തുകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 28ന് രാത്രി മാർത്താണ്ഡത്തുള്ള ഏഴ് കടകളിലും സർക്കാർ സ്കൂളിലുമാണ് മോഷണം നടന്നത്.

മോഷണശേഷം തിരുവനന്തപുരത്ത് ഒളിവിലായിരുന്ന ജാസിം ഇന്നലെ പുലർച്ചെയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ മാർത്താണ്ഡം, ഇരണിയൽ, കളിയിക്കാവിള, നേമം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായും ബൈക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY