ലൗസേൻ: ഇസ്രയേൽതാരം തോഹാർ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാൻ ടോക്യോ ഒളിമ്പിക്സിൽ നിന്ന് മത്സരത്തിന് നാല് ദിവസം മുൻപ് പിന്മാറിയ അൾജീരിയൻ ജൂഡോ താരം ഫേതി നൗറീനും പരിശീലകൻ അമർ ബെനിക് ലെഫിനും രാജ്യാന്തര ജൂഡോ ഫെഡറേഷൻ പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തി.73 കിലോ ഗ്രാം വിഭാഗത്തിൽ സുഡാന്റെ മുഹമ്മദ് അബ്ദുൽ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ഒളിമ്പിക്സിലെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ആ മത്സരം ജയിച്ചാൽ തോഹാർ ബത്ബുല്ലായിരിക്കും ഫേതിയുടെ അടുത്ത എതിരാളി. ഇതിനാലാണ് ഫേതി പിന്മാറിയത്. തന്റെ തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും തന്റെ രാജ്യത്തോടും കുടുംബാംഗങ്ങളോടുമുള്ള ആദരവിന്റെ ഭാഗമാണ് പിൻമാറ്രമെന്നും ഫേതി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |