തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ കരാറുകാർക്ക് ഇനി ഓൺലൈൻ വഴി ലൈസൻസ് കിട്ടും. പ്ലംബർമാർക്കും കുടുംബശ്രീയുടെ കീഴിലുള്ള 'ഐറൈസ്' സംരംഭകർക്കും നിർദിഷ്ട യോഗ്യതയുള്ള വ്യക്തികൾക്കും ലൈസൻസിന് അപേക്ഷിക്കാം. വിവിധ കാറ്റഗറികളിലുള്ള കരാർ ലൈസൻസിനുള്ള യോഗ്യതാവിവരങ്ങൾ വെബ്സൈറ്റിലെ കോൺട്രാക്ടേഴ്സ് കോർണർ എന്ന ലിങ്കിൽ ലഭ്യമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് മനേജിംഗ് ഡയറക്ടർ എസ്. വെങ്കടേസപതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https:||kwa.kerala.gov.in|contractors|
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |