
പൂവാർ: കൊവിഡ് വാക്സിനേഷന് അർഹരായവർക്കെല്ലാം ഒന്നാം ഡോസ് കുത്തിവയ്പ് നൽകി സമ്പൂർണ വാക്സിനേഷൻ ഗ്രാമ പഞ്ചായത്തായി തിരുപുറം മാറിയതായി കെ. ആൻസലൻ എം.എൽ.എ പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര താലുക്കിൽ സമ്പൂർണ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ ഗ്രാമ പഞ്ചായത്താണ് തിരുപുറം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ, വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശുഭ ദാസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ പി.ആർ, മെമ്പർമാരായ തിരുപുറം ഗോപാല കൃഷ്ണൻ, ഷിബുകുമാർ, അനിൽകുമാർ, മഞ്ജുഷ, ജയകുമാരി, ഗിരിജ, ലിജു, അഖിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |