തിരുവനന്തപുരം: സി പി എം നേതാവും രക്തസാക്ഷിയുമായ അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂർ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം.1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബർ 23നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വർഷം പള്ളിക്കുന്ന് ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു.പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. എൻസി ശേഖർ പുരസ്കാരം, ദേവയാനി സ്മാരക പുരസ്കാരം, വിനോദിനി നാലപ്പാടം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മക്കൾ: ശോഭ, സുധ(റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ) , മധു (റിട്ട. തലശേരി റൂറൽ ബാങ്ക്) , ജ്യോതി ( ഗൾഫ് ) സാനു( ദേശാഭിമാനി, കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അദ്ധ്യാപിക, ശ്രീപുരം സ്കൂൾ) , ആലീസ് (ഗൾഫ്) ,എം രഞ്ജിനി(അദ്ധ്യാപിക, അരോളി ഗവ. സ്കൂൾ), പരേതനായ കെ ഇ ഗംഗാധരൻ(മനുഷ്യാവകാശകമീഷൻ അംഗം).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |