ലാൽജോസ് ചിത്രം നീലത്താമരയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് അർച്ചന കവി. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായ നടി മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ് നടി. ഇപ്പോഴിതാ നടിയോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് മെസ്സേജ് അയച്ച ഒരാളുടെ ചാറ്റ് ഇൻസ്റ്റാഗ്രാമിലൂടെ നടി ഷെയർ ചെയ്തിരിക്കുകയാണ്. ആ വ്യക്തിയെ റിപ്പോർട്ട് ചെയ്യണമെന്നും നടി ആവശ്യപ്പെടുന്നു. 2016ൽ ദൂരം എന്ന സിനിമയിലാണ് അവസാനം അർച്ചന അഭിനയിച്ചത്. ശേഷം ടോക്ക് വിത്ത് ആർച്ചി എന്ന വ്ലോഗ് പുറത്തിറക്കിയിരുന്നു. തൂഫാൻ മെയ്ൽ , ബിഗ് ടോക്ക്, മീനവിയൽ , പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയ വെബ് സീരീസുകളിലും അർച്ചന കവി അഭിനയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |