ആലപ്പുഴ: തിരുവനന്തപുരത്ത് കില-സിവിൽ സർവീസ് അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത - അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കാണ് കോഴ്സ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ ഒക്ടോബർ 1ന് ആരംഭിക്കും. ചേരാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 20.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |