SignIn
Kerala Kaumudi Online
Friday, 26 April 2024 12.16 PM IST

മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ ഗോൾഡൻ വിസ എല്ലാവർക്കും കിട്ടുമോ? ഇതിന് അർഹർ ആരൊക്കെ, അപേക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയാം

golden-visa

ദുബായ്: കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനു വേണ്ടി യു എ ഇ സർക്കാർ 2019ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഗോൾഡൻ വിസ. രണ്ട് തരം വിസകളാണ് ഗോൾഡൻ വിസയ്ക്കു കീഴിൽ നൽകുന്നത് - അഞ്ച് വർഷത്തേക്കും പത്ത് വർഷത്തേക്കും. ഇതനുസരിച്ച് വിദേശത്തു നിന്നുള്ളവർക്ക് ഒരു സ്പോൺസറിന്റെ ആവശ്യമില്ലാതെ തന്നെ യു എ ഇയിൽ താമസിച്ച് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കും. എന്നാൽ ചുമ്മാ ചെന്ന് ചോദിച്ചാൽ ഉടനെ ഗോൾഡൻ വിസ കിട്ടും എന്ന് അർത്ഥമില്ല. ചില യോഗ്യതകൾ ഉള്ളവർക്കു മാത്രമേ ഗോൾഡൻ വിസ ലഭിക്കുകയുള്ളു. ആ യോഗ്യതകൾ എന്തൊക്കെയെന്ന് നോക്കാം.

പ്രധാനമായും വ്യവസായികളെ ഉദ്ദേശിച്ചാണ് ഗോൾഡൻ വിസ എന്ന പദ്ധതി തന്നെ രൂപീകരിച്ചത്. ഒരു കോടി ആസ്ട്രേലിയൻ ഡോളർ യു എ ഇയിൽ നിക്ഷേപിക്കുന്ന ഏതൊരു വ്യവസായിക്കും 10 വർഷത്തേക്കുള്ള ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുവൻ സാധിക്കും. എന്നാൽ ഈ നിക്ഷേപ തുകയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം 60 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും ഈ തുക ആർക്കും കടം കൊടുത്തതാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്. നിക്ഷേപ തുക അസറ്റ്സ് ആണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തവും നിക്ഷേപകനായിരിക്കും. ചുരുങ്ങിയത് മൂന്ന് വർഷത്തേക്കെങ്കിലും ഈ നിക്ഷേപം പിൻവലിക്കാൻ പാടില്ല. 10 വർഷത്തെ വിസയിൽ വേണമെങ്കിൽ ബിസിനസ് പാർട്ണർമാരെയും കൂടി ഉൾപ്പെടുത്താൻ സാധിക്കും. എന്നാൽ അവർ ഓരോരുത്തരും ഒരു കോടി ആസ്ട്രേലിയൻ ഡോളർ വീതം പ്രത്യേകം നിക്ഷേപിക്കണം. അഞ്ച് വർഷത്തെ വിസയ്ക്കും ഏതാണ്ട് ഇതേ നിബന്ധനകൾ തന്നെയാണെങ്കിലും ഒരു കോടിക്ക് പകരം 50 ലക്ഷം ആസ്ട്രേലിയൻ ഡോളറിന്റെ നിക്ഷേപം നടത്തിയാൽ മതിയാകും.

വ്യവസായികളല്ലാതെ ഗോൾഡൻ വിസ ലഭിക്കുന്നത് പ്രത്യേക കഴിവുകളുള്ള പൗരന്മാർക്കാണ്. ഇതിൽ കലാകാരന്മാർ ഡോക്ടറേറ്റ് നേടിയവർ ഗവേഷകർ, ശാസ്ത്രജ്‌ഞർ എന്നിവർ ഉൾപ്പെടും. അവരുടെ അത്താത് ഡിപാർട്ട്മെന്റുകൾ നൽകുന്ന അക്രഡിറ്റേഷൻ പരിശോധിച്ച ശേഷം ഇവർക്ക് വിസ അനുവദിച്ചു നൽകും. ഇവർക്കു വേണമെങ്കിൽ തങ്ങളുടെ കുടുംബാംഗങ്ങളെയും ഗോൾഡൻ വിസയുടെ കീഴിൽ ഉൾപ്പെടുത്താൻ സാധിക്കും. ലോകത്തിലെ മികച്ച് 500 യുണിവേഴ്സിറ്രികലിൽ നിന്നും ഡോക്ടറേറ്റ് നേടിയ വ്യക്തികൾക്കും ഗോൾഡൻ വിസയ്ക്കു അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇത്തരക്കാർ യു എ ഇ സർക്കാരിന് താത്പര്യമുള്ള വിഷയത്തിൽ 10 വർഷത്തെ പ്രവൃത്തി പരിചയവും ലോകത്തിൽ അറിയപ്പെടുന്ന മാസികകളിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടവരും ആയിരിക്കണം.

ഇതുകൂടാതെ പൊതുപരീക്ഷയിൽ കുറഞ്ഞത് 95 ശതമാനമെങ്കിലും മാ‌ർക്ക് വാങ്ങി പാസായ വിദ്യാ‌ർത്ഥികൾക്കും യു എ ഇയുടെ ഗോൾഡൻ വിസ ലഭിക്കും. അഞ്ച് വർഷത്തെ വിസയാണ് ഇവർക്ക് ലഭിക്കുക. താമസത്തിനും മറ്റും അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സാധിച്ചാൽ ഈ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും ഇതേ വിസയുടെ കീഴിൽ കൊണ്ടു വരാൻ സാധിക്കും.

ഇതു കൂടാതെ യു എ ഇയിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്കും ഗോൾഡൻ വിസയ്ക്കു അപേക്ഷിക്കാവുന്നതാണ്.

ഗോൾഡൻ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം

ഗോൾഡൻ വിസ എടുക്കാൻ ആഗ്രഹമുള്ളവർക്ക് യു എ ഇ സർക്കാരിന്റെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ സി എ) വെബ്സറ്റ് വഴിയോ ജനറൽ ഡയറക്ട്റേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) വഴിയോ അപേക്ഷിക്കാവുന്നതാണ്. ഐ സി എ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. അതേസമയം ജി ഡി ആർ എഫ് എ വഴി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അപേക്ഷിക്കാൻ സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GOLDEN VISA, UAE, MAMMOOTTY, MOHANLAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.