SignIn
Kerala Kaumudi Online
Sunday, 06 July 2025 5.17 PM IST

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബുമായി കെ.എസ്.യു.എം

Increase Font Size Decrease Font Size Print Page
ksum

കൊച്ചി: കളമശേരി കിൻഫ്ര ഹൈടെക്ക് പാർക്കിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ഒരുക്കിയ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും.

ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, വൈസ് ചെയർപേഴ്‌സൺ സൽമ അബൂബക്കർ, ഇലക്‌ട്രോണിക്‌സ്, ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെ.എസ്.യു.എം സി.ഇ.ഒ ജോൺ എം. തോമസ് എന്നിവർ സംസാരിക്കും.

കെ.എസ്.യു.എമ്മിന്റെ അത്യാധുനിക കെട്ടിടസമുച്ചയത്തിൽ നവീന സാങ്കേതികവിദ്യയിൽ ഊന്നിയ ഇൻകുബേറ്ററുകൾ, ആക്‌സിലറേറ്ററുകൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവയാണുണ്ടാവുക. നിലവിൽ ഇന്റഗ്രേറ്റഡ് സ‌്റ്റാർട്ടപ്പ് കോംപ്ളക്‌സിലുള്ള 165 സ്‌റ്റാർട്ടപ്പുകൾക്ക് പുറമേ 200 എണ്ണത്തെ കൂടി പുതിയ മന്ദിരത്തിൽ ഉൾക്കൊള്ളാനാകും.

2,500 തൊഴിൽ, 200 സ്‌റ്റാർട്ടപ്പുകൾ

തുടക്കത്തിൽ 2,500 പേർക്ക് തൊഴിൽനൽകുന്ന 200 സ്‌റ്റാർട്ടപ്പുകളാണ് സ്‌റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കുകയെന്ന് കെ.എസ്.യു.എം സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു.

TAGS: BUSINESS, KSUM, START UP HUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.