ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുതന, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, വീയപുരം ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യക്തിഗത ആസ്തികൾ നിർമ്മിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ റീച്ചാർജിംഗ്, കിണർ നിർമ്മാണം തുടങ്ങിയവയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗുണഭോക്തക്കളെയാണ് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, തൊഴിൽ കാർഡ് എന്നിവയുടെ പകർപ്പുകളും സഹിതം ഗ്രാമപഞ്ചയത്തുകളിലെയോ ബ്ലോക്ക് പഞ്ചായത്തിലെയോ എം.ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിൽ നൽകണം. കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക് എന്നിവ സജ്ജമാക്കുന്നതിനുള്ള അപേക്ഷയും സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |