SignIn
Kerala Kaumudi Online
Friday, 26 April 2024 2.30 PM IST

പാവപ്പെട്ടവനെ ആവശ്യങ്ങളിൽ സഹായിക്കുന്നതാണ് രാഷ്ട്രീയം : കെ. സുധാകരൻ

sudhakaran

തൃശൂർ : പാവപ്പെട്ടവനെ അവന്റെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ് ഇനി കോൺഗ്രസിന്റെ രാഷ്ട്രീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസങ്ങൾ പഠിച്ചതുകൊണ്ട് മാത്രമായില്ല. സാധാരണക്കാരന്റെ വിഷമതകൾ മനസിലാക്കാനാകണം. അതിന് നമുക്ക് മാറ്റമുണ്ടാകണം. അതിന് നമുക്ക് അച്ചടക്കമുള്ള പ്രവർത്തകരാകാം. ജനങ്ങളുമായുള്ള സമ്പർക്കം നമുക്ക് കൂട്ടേണ്ടതുണ്ട്. അങ്ങനെ സമൂഹത്തിന്റെ മുന്നിൽ മാതൃകകളാകാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിലൂടെ ജില്ലയിലെ കോൺഗ്രസിന് ശക്തമായി മുന്നോട്ട് പോകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റായ ശേഷം തൃശൂരിൽ ആദ്യമായെത്തിയ കെ. സുധാകരൻ ലീഡറുടെ പൂങ്കുന്നത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിപ്രതിമയിലും ഇന്ദിരാ ഗാന്ധി പ്രതിമയിലും ഹാരമണിയിച്ചു. ഡി.സി.സിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ് എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.എൻ. പ്രതാപൻ എം.പി, ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, എം. പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കെ.കെ. കൊച്ചുമുഹമ്മദ്, ടി.വി. ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ, അനിൽ അക്കര, എം.കെ. അബ്ദുൽസലാം, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ഡോ. നിജി ജസ്റ്റിൻ , ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ , കെ.ബി. ശശികുമാർ, ടി.യു. ഉദയൻ, ലീലാമ്മ തോമസ്, ഒ.ജെ ജെനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.