ചേർത്തല: കരിങ്കല്ലുമായി വന്ന ടോറസ് ലോറി തണ്ണീർമുക്കം പുത്തനങ്ങാടി തീയേറ്റർ കവലയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു. രണ്ട് വീടുകളുടെ മതിലുകൾ പൂർണമായി തകർത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. കടൽഭിത്തി നിർമ്മാണത്തിനാവശ്യമായ വലിയ പാറക്കല്ലുകൾ കയറ്റിയ വാഹനം ആലപ്പുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |