കൊച്ചി: രാജ്യത്ത് ഡീസൽ വില്പന തുടർച്ചയായി കുറയുന്നു. ഈമാസം ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിലായി ഡീസൽ വില്പന ഇടിവ് 2020 സെപ്തംബറിലെ സമാനകാലത്തെ അപേക്ഷിച്ച് 1.5 ശതമാനവും 2019 സെപ്തംബറിനേക്കാൾ ഏഴ് ശതമാനവുമാണ്. അതേസമയം, പെട്രോളിന്റെ വില്പന യഥാക്രമം 5.7 ശതമാനം, 8.3 ശതമാനം എന്നിങ്ങനെ ഉയർന്നു.
40%
ഗതാഗതത്തിന് പുറമേ വ്യാവസായിക ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കുന്ന ഡീസലിന്റെ വില്പനവിഹിതം മൊത്തം ഇന്ധനവില്പനയുടെ 40 ശതമാനമാണ്. ഡീസൽ വില്പന കുറയുന്നത്, രാജ്യത്ത് വ്യാവസായിക മേഖല തളർച്ച നേരിടുന്നതിന്റെ സൂചന കൂടിയാണ്.
₹103.42
നിലവിൽ 103.42 രൂപയാണ് പെട്രോൾ വില (തിരുവനന്തപുരം). ഡീസലിന് 95.38 രൂപ. കഴിഞ്ഞ രണ്ടാഴ്ചയോളമായി വില മാറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |