ആലപ്പുഴ: ഭാരതീയ പ്രകൃതി കൃഷി- സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ വിളവെടുപ്പ് മണ്ണഞ്ചേരിയിൽ പി. പി. ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 11-ാം വാർഡിൽ വിജയ സദനത്തിൽ സതീഷ് ബാബുവിന്റെ ആറ് ഏക്കർ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ്.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. വി അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശരവണൻ, വാർഡ് അംഗം ദീപ്തി, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജൂലി ലുക്ക്, കൃഷി ഓഫിസർ പി. സമീറ, കൃഷി അസിസ്റ്റന്റ് സ്വപ്ന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |