SignIn
Kerala Kaumudi Online
Monday, 07 July 2025 3.06 AM IST

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; രക്ഷകർത്താക്കൾക്കും ഭർത്താവിനും മഹല്ല് ഖാസിയ്‌ക്കും എതിരെ കേസ്

Increase Font Size Decrease Font Size Print Page
child-marriage

മലപ്പുറം: കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവരെ കസ്‌റ്റഡിയിലെടുത്ത് പൊലീസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, മഹല്ല് ഖാസി, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം കരുവാരക്കുണ്ട് പൊലീസ് കേസെടുത്തു. ഇന്നലെയാണ് വിവാഹം നടത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയാൽ നിയമമനുസരിച്ച് അഞ്ച് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക. ഈ വകുപ്പനുസരിച്ചാണ് കേസ്. വിവാഹം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടത്. ബാലവിവാഹ നിരോധന നിയമപ്രകാരം ഇരയുടെ വിവരങ്ങളൊന്നും പുറത്തുവിടാൻ കഴിയില്ല. അതിനാൽ കസ്‌റ്റഡിയിലെടുത്തവരുടെ വിവരം പൊലീസ് പുറത്തുവിട്ടില്ല. ഇവരെ ഇന്ന് അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം.

TAGS: CHILD, MARRIAGE, CUSTODY, POLICE, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.