പീഡനത്തിനിരയായത് എട്ടുവയസുകാരി
തിരുവനന്തപുരം: കിളിമാനൂരിൽ മാനസിക വളർച്ചയെത്താത്ത എട്ടു വയസുകാരിയെ പീഡനത്തിനിരയാക്കിയ അറുപത്തിരണ്ടുകാരൻ പൊലീസിന്റെ പിടിയിലായി. താളിക്കുഴി കമുകിൻകുഴി സ്വദേശിയായ ശിവജിയെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന പ്രതി, ബലം പ്രയോഗിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്.പി കെ.മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐമാരായ വിജിത്ത് കെ. നായർ, സവാദ് ഖാൻ സത്യദാസ് ഷാജി, സി.പി.ഒ മാരായ അജിത്ത് രാജ് ,ആന്റോ ജോർജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |