ദുബായ്: സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഒന്നാം ഏകദിനത്തിന് തൊട്ടു മുമ്പ് പാക് പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസിലൻഡ് ടീം ചാർട്ടേഡ് വിമാനത്തിൽ ദുബായിലെത്തി. ഇവിടെ 24 മണിക്കൂർ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ട്വന്റി-20 ലോകകപ്പ് ടീമിൽ അംഗമായവർ ഒഴികെ ബാക്കിയുള്ളവർ ന്യൂസിലൻഡിലേക്ക് മടങ്ങും. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സുരക്ഷിതയാത്രയുും ആതിഥേയത്വവും നൽകിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്ര് നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |