SignIn
Kerala Kaumudi Online
Friday, 26 April 2024 10.59 AM IST

ഗണേശ് കുമാർ എം എൽ എ ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നെന്ന് പരോക്ഷ വിമർശനം, വിവാദമായപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുൻ കൊല്ലം കളക്ടർ

collector

പത്തനപുരം: എം എൽ എ ഗണേശ് കുമാറിനെ പരോക്ഷമായി വിമർശിക്കുന്ന പോസ്റ്റ് മുൻ കൊല്ലം കളക്ടർ ബി അബ്ദുൽ നാസർ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരിൽ അബ്ദുൽ നാസറിനെ ഗണേശ് കുമാ‌ർ വിമർശിച്ചതിനു മറുപടിയായിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. "ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ", എന്നായിരുന്നു മുൻ കളക്ടറുടെ പോസ്റ്റ്.

തൊഴിലുറപ്പ് മിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് അബ്ദുൽ നാസർ മാറിയതിനു പിന്നാലെ പത്തനാപുരത്തു സംഘടിപ്പിച്ച ഒരു പൊതുയോഗത്തിൽ വച്ചായിരുന്നു എം എൽ എയുടെ വിമർശനം. പത്തനാപുരം മണ്ഡലത്തിൽ നിലനിൽക്കുന്ന പട്ടയപ്രശ്നങ്ങളുടെ പേരിൽ ഗണേശ് കുമാ‌ർ നിരവധി വിമർശനങ്ങളും ആരോപണങ്ങളും നേരിട്ടിരുന്നു. എന്നാൽ പട്ടയപ്രശ്നങ്ങളുടെ എല്ലാം കാരണം അന്ന് കളക്ടറായിരുന്ന അബ്ദുൽ നാസറിന്റെ ചില നിലപാടുകളായിരുന്നുവെന്നാണ് ഗണേശ് കുമാ‌ർ ആരോപിച്ചത്. കളക്ടർ വിളിച്ചിരുന്ന യോഗങ്ങൾ ഒരു പ്രയോജനവുമില്ലാത്തവയായിരുന്നെന്നും അതിനാൽ താൻ ഈ യോഗങ്ങളിൽ പങ്കെടുക്കാറില്ലായിരുന്നുവെന്നും എം എൽ എ പൊതുയോഗത്തിൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GANESH KUMAR MLA, ABDUL NASAR IAS, KOLLAM COLLECTOR, PATHANAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.