തിരുവനന്തപുരം: ശിവസേന സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ശിവസേന സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും. കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഏറെ ചർച്ച ചെയ്യപ്പെട്ട പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന യോഗം ചർച്ച ചെയ്യും. യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഏർപ്പെടുത്തിയിട്ടുള്ള അധിക സെസ്സ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |