വടകര: വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളിക്ക് സഹായവുമായി ഉടമ വീട്ടിലെത്തി. പുതുപ്പണത്തെ പി.എം പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള മസ്കത്തിലെ ബിദി ട്രേഡിംഗ് സെന്ററിലെ ജീവനക്കാരനായ തൈയ്യിൽ വീട്ടിൽ ബൈജു പുതുപ്പണമാണ് കഴിഞ്ഞ ഏപ്രിലിൽ കൊവിഡ് ബാധിച്ച് മരിച്ചത്.സംസ്കാരം അവിടെ തന്നെ നടത്തുകയായിരുന്നു. ബൈജുവിന്റെ കുടുംബത്തിന് പി.എം പ്രഭാകരൻ നൽകുന്ന 5 ലക്ഷം രൂപയുടെ ചെക്ക് കെ.മുരളീധരൻ എം.പി ബൈജുവിന്റെ ഭാര്യക്ക് കൈമാറി. വീട്ടിൽ നടന്ന ചടങ്ങിൽ പി.എം പ്രഭാകരൻ, നെല്ലാടത്ത് രാഘവൻ, വാർഡ് കൗൺസിലർമാരായ പി.രജനി , ഹരിദാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |