ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് മഹാസമാധി ദിനം ഇന്നലെ നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ചേപ്പാട്, കായംകുളം, ടി.കെ. മാധവൻ സ്മാരക മാവേലിക്കര, മാന്നാർ, ചാരൂംമൂട്, ചെങ്ങന്നൂർ യൂണിയനുകളിലെ ശാഖായോഗങ്ങൾ, വിവിധ സംഘടനകൾ, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നേതൃത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം, കഞ്ഞിവീഴ്ത്തൽ, , മഹാസമാധി പ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജയും പ്രാർത്ഥനയും ഉണ്ടായിരുന്നു.