ആലപ്പുഴ: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിൽ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യു 27ന് നടക്കും.ഒരു ഒഴിവാണുള്ളത്. പ്ലസ് ടുവും ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ നേടിയവർക്ക് പങ്കെടുക്കാം. ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രായം 20 നും 30 നും മദ്ധ്യേ. സ്വന്തമായി ഡിജിറ്റൽ കാമറയും ഫോട്ടോ എഡിറ്റിംഗിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 15000 രൂപ. അഭിമുഖത്തിന് പുറമെ പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. കാമറ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന പ്രദേശത്തെ പൊലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 27ന് രാവിലെ 10ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തണം. ഫോൺ: 04772251349.