SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

പ്രസ്താവന ശരിയാണോയെന്ന് പാലാ ബിഷപ്പ് ആത്മപരിശോധന നടത്തണം, മാർപ്പാപ്പയെ മാതൃകയാക്കണമെന്ന് കാനം

Increase Font Size Decrease Font Size Print Page
kanam-

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പ്രസ്താവന ശരിയാണോയെന്ന് പാലാ ബിഷപ്പ് ആത്മ പരിശോധന നടത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരാമർശം തിരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് സി പി ഐ വ്യക്തമാക്കി.

മാർപ്പാപ്പയെയാണ് പാലാ ബിഷപ്പ് മാതൃകയാക്കേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു. മനുഷ്യനെ വിഭജിക്കാൻ പാടില്ലെന്നാണ് മാർപാപ്പ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവരും ചേർന്ന് മത സ്പർദ്ധ വളർത്താതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും കാനം പറഞ്ഞു.

ഒരു വ്യക്തിയുടെ പരാമർശത്തിന്റെ പേരിൽ സർവകക്ഷിയോഗം വിളിക്കേണ്ടതില്ല. അത് തിരുത്തേണ്ടത് അദ്ദേഹം തന്നെയാണ്. സർക്കാരിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ല. കേരളം ഭ്രാന്താലയം ആക്കരുതെന്നും കാനം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANAM RAJENDRAN, PALA BISOP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.