തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,675 പേർക്ക്കൂടി കൊവിഡ് ബാധിച്ചു. 142 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 24,039 ആയി. 1,61,026 പേർ ചികിത്സയിലും 4,81,195 പേർ നിരീക്ഷണത്തിലുമുണ്ട്.1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും തൃശൂരൂം രണ്ടായിരത്തിന് മുകളിലും കോഴിക്കോട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കൊല്ലം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ആയിരത്തിനു മുകളിലുമാണ് പുതിയ രോഗികൾ.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിൽ 841 വാർഡുകളാണുള്ളത്.
4,91,180 ഡോസ് വാക്സിൻ കൂടി
സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 4,61,180 ഡോസ് കൊവിഷീൽഡും 30,000 ഡോസ് കൊവാക്സിനുമാണ് കിട്ടിയത്. തിരുവനന്തപുരത്ത് 1,56,150, എറണാകുളത്ത് 1,81,550, കോഴിക്കോട് 1,23,480 എന്നിങ്ങനെ കൊവിഷീൽഡ് ലഭ്യമായി. കൊവാക്സിൻ തിരുവനന്തപുരത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |