SignIn
Kerala Kaumudi Online
Saturday, 27 April 2024 9.51 AM IST

മിന്നലായി ഡൽഹി മുന്നിലെത്തി

ipl

സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്

സൺറൈസേഴ്സ് ഹൈദരാബാദ് 134/9, ഡൽഹി ക്യാപിറ്റൽസ് 139/2

റബാദയ്ക്ക് മൂന്ന് വിക്കറ്റ്, അക്ഷർ പട്ടേലിനും നോർക്യേയ്ക്കും രണ്ട് വിക്കറ്റ് വീതം

ദുബായ് : സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിൽ എട്ടുവിക്കറ്റിന് വിജയിച്ച ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന് ഒന്നാമതെത്തി.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് 134/9 എന്ന സ്കോറിലേ എത്താനായുള്ളൂ. 17.5 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഡൽഹി ലക്ഷ്യത്തിലെത്തുകയായിരുന്നു.മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കാഗിസോ റബാദയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കിയ അക്ഷർ പട്ടേലും അൻറിച്ച് നോർക്യേയും ചേർന്നാണ് സൺറൈസേഴ്സിനെ ഒതുക്കിയത്. മുൻനിരയ്ക്ക് മിന്നാൻ കഴിയാതെ പോയപ്പോൾ അബ്ദുൽ സമദും (28) റാഷിദ് ഖാനും (22) വാലറ്റത്ത് നടത്തിയ പോരാട്ടമാണ് സൺറൈസേഴ്സിനെ134ലെത്തിച്ചത്.

ചേസിംഗിൽ ഡൽഹിക്ക് വേണ്ടി ശിഖർ ധവാനും(42) ശ്രേയസ് അയ്യരും(47*) നായകൻ റിഷഭ് പന്തും (35*) മിന്നിയപ്പോൾ 13 പന്ത് അകലെവച്ചുതന്നെ ഡൽഹിക്ക് വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞു.37 പന്തുകളിൽ ആറുഫോറും ഒരു സിക്സും പായിച്ച ധവാനെക്കൂടാതെ ഡൽഹിക്ക് നഷ്ടമായത് ഓപ്പണർ പൃഥ്വി ഷായെ(11) മാത്രമാണ്. ശ്രേയസ് 41 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സും പറത്തിയപ്പോൾ റിഷഭ് 21 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടിച്ചു.

ഈ വിജയത്തോടെ ഡൽഹിക്ക് ഒൻപത് കളികളിൽ നിന്ന് 14 പോയിന്റായി. എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്.എട്ടാമത്തെ മത്സരത്തിൽ ഏഴാമത്തെ തോൽവി ഏറ്റുവാങ്ങിയ സൺറൈസേഴ്സ് രണ്ടുപോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.