സെലിബ്രിറ്റികൾക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരുന്നത് പലപ്പോഴും വാർത്തകളിലിടം പിടിക്കാറുണ്ട്. ചിലരെല്ലാം അതിന് ചുട്ട മറുപടി നൽകാറുമുണ്ട്. എന്നാൽ, നടി തപ്സു പന്നു നൽകിയ മറുപടി കൗതുകമായിരുന്നു. പുതിയ ചിത്രമായ രശ്മി റോക്കറ്റിൽ ഒരു അത്ലറ്റിന്റെ വേഷത്തിലാണ് താരമെത്തുന്നത്. പുറം തിരിഞ്ഞു നിൽക്കുന്ന തന്റെ ചിത്രം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. അതിന് ലഭിച്ച കമന്റിനാണ് രസകരമായ മറുപടിയുമായി താരമെത്തിയത്. ഇങ്ങനെ ആണുങ്ങളുടേത് പോലുള്ള ശരീരം തപ്സിക്ക് മാത്രമേ സാദ്ധ്യമാവൂ എന്നായിരുന്നു കമന്റ്. എനിക്ക് പറയാനുള്ളത് ഈ വാക്കുകൾ ഓർത്തുക വെക്കണം എന്നിട്ട് സെപ്തംബർ 23 വരെ കാത്തിരിക്കുക എന്നായിരുന്നു തപ്സി നൽകിയ മറുപടി. ഈ പ്രശംസയ്ക്കായി താൻ നന്നായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്നും താരം മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |