സിനിമപോലെ യാത്രകളെയും നിമിഷ സജയൻ പ്രണയിക്കാറുണ്ട്. സിനിമയുടെ ഇടവേളകൾ യാത്രകൾക്കു വേണ്ടി മാറ്റിവയ്ക്കുന്നു. ഭൂമിയുടെ സ്വർഗം എന്നറിയപ്പെടുന്ന കാശ്മീർ കാഴ്ചകളിലേക്കാണ് പുതിയ യാത്ര. കാശ്മീരിലെയും ഇന്ത്യയിലെയും ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നായ ദാൽ തടാകത്തിന്റെ മനോഹാരിത നിറഞ്ഞ നിരവധി ചിത്രങ്ങൾ നിമിഷ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ശിക്കാര വള്ളത്തിലേറിയുള്ള യാത്രയും ഫ്ളോട്ടിംഗ് മാർക്കറ്റിന്റെ ചിത്രങ്ങളും പങ്കുവച്ചതിൽ ഉൾപ്പെടുന്നു. ആസിഫ് അലി- ജിസ്ജോയ് ചിത്രം പൂർത്തിയാക്കിയ ശേഷമായിരുന്നു കാശ്മീർ യാത്ര. നിരവധി ചിത്രങ്ങളാണ് നിമിഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.ഒരു തെക്കൻ തല്ല് കേസും ചോരയും ചിത്രീകരണം ആരംഭിക്കാൻ പോവുന്നു. രാജീവ് രവിയുടെ തുറമുഖം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.ഫൂട് പ്രിന്റ്സ് ഓൺ വാട്ടർ നിമിഷയുടെ ആദ്യ ഇംഗ്ളീഷ് - ഇന്ത്യൻ ചിത്രമാണ്. വി ആർ എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രവേശത്തിനും നിമിഷ തയാറെടുക്കുന്നു ദേശീയ പുരസ്കാര ജേതാവ് ഒനിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒ.ടി.ടി റിലീസായി എത്തുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണും മാലിക്കും നടി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |