തൊടുപുഴ: നടുറോഡിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വെങ്ങല്ലൂർ സ്വദേശി ഷാനവാസിനെയാണ് (29) പൊലീസ് കസ്റ്റഡിയിലെടുത്തത്. മൗണ്ട്സീനായി റോഡിൽ വ്യാഴാഴ്ച രാത്രി 7.30നായിരുന്നു സംഭവം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നഗരത്തിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങവേയാണ് പ്രതി അപമര്യാദയായി പെരുമാറിയത്. സംഭവം കണ്ട് സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് ഇന്നലെ ഉച്ചയോടെ വെങ്ങല്ലൂരിലെ വീടിനു സമീപത്തു നിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ വി.സി. വിഷ്ണുകുമാർ, പ്രിൻസിപ്പൽ എസ്.ഐ ബൈജു പി. ബാബു, സി.പി.ഒമാരായ നഗാസ്, ഷാബിൻ, അഖിൽ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |