അടുക്കളയിൽ ബാക്കിയാകുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ കുത്തി നിറയ്ക്കുന്നത് പതിവായി കണ്ടുവരുന്ന ശീലമാണ്. എന്നാൽ സാധനങ്ങൾ ഫ്രിഡ്ജിൽ കൃത്യമായ സ്ഥലങ്ങളിൽ സൂക്ഷിക്കുകയാണെങ്കിലോ. ഭക്ഷണം ,പാഴാക്കുന്നതും കുറയും . സമയവും ലാഭിക്കാം. ഇതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
.ഫ്രിഡ്ജിനുള്ളിലുള്ള സാധനങ്ങള്‍ പല ഗ്രൂപ്പുകളായി തിരിച്ച് അവയെ സുതാര്യമായ പാത്രങ്ങളിലേക്ക് മാറ്റുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. സാധനങ്ങൾ തപ്പിപ്പെറുക്കുന്ന സമയം ലാഭിക്കാനും അവ തിരിച്ചറിയുന്നതിനും ഇത് സഹായിക്കുന്നു.
ഏളുപ്പം കേടാകാന്‍ സാധ്യതയുള്ള പാലുപോലുള്ള ഉത്പന്നങ്ങള്‍ ഫ്രിഡ്ജിന്റെ ഡോറിലോ അല്ലെങ്കില്‍ ഉള്ളില്‍ മുകളിലോ വെക്കരുത്. പകരം നന്നായി തണുപ്പുകിട്ടുന്ന താഴെത്തെ തട്ടില്‍ പുറകിലായി വേണം വയ്ക്കാന്‍. മുട്ട അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ അറയില്‍ വേണം വെക്കാന്‍. കുട്ടികൾക്കുള്ള സ്നാക്സുകൾ അവർക്ക് എളുപ്പം കാണാൻ കഴിയുന്നിടത്തും എടുക്കാൻ കഴിയുന്നിടത്തും വയ്ക്കുന്നതാണ് നല്ലത്. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്നാക്സുകള്‍ എല്ലാം ഒരു പാത്രത്തിലാക്കി വെക്കാം.
ഒരു സാധനം ഉപയോഗിച്ച് തീരുന്നതിനു മുമ്പ് അതിന്റെ തന്നെ പുതിയ പാക്കറ്റ് വാങ്ങുന്നുണ്ടെങ്കില്‍ പഴയ പാക്കറ്റ് ആദ്യം എടുത്തുവെക്കണം. അല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ മറന്നുപോകുകയും പാഴാകുകയും ചെയ്യും. മത്സ്യം, മാംസം എന്നിവ ഫ്രീസറിനുള്ളിലോ അവയ്ക്കു പ്രത്യേകമായി തയ്യാറാക്കിയ അറയിലോ വെക്കാം. ഇവ അധികദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |