തൃശൂർ: സിനിമ, സീരിയൽ താരം പട്ടത്ത് ചന്ദ്രൻ(തൃശൂർ ചന്ദ്രൻ) അന്തരിച്ചു. 59 വയസായിരുന്നു. ഇന്നലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്.
കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിൽ അഭിനയിച്ചു. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.
കലാനിലയത്തിലെ അഭിനയം കണ്ടാണ് തൃശൂർ ചന്ദ്രനെ സത്യൻ അന്തിക്കാട് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നീ സിനിമകളിലും, തോടയം എന്ന സീരിയലിലും അഭിനയിച്ചു. ഭാര്യ വിജയലക്ഷ്മി. മക്കൾ സൗമ്യ, വിനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |