തിരുവനന്തപുരം: കോൺഗ്രസിനകത്ത് രൂക്ഷമായ പ്രശ്നങ്ങളില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കെ.പി.സി.സിയുടെ നടപടികളിൽ തെറ്റുണ്ടെങ്കിൽ എ.ഐ.സി.സി ചൂണ്ടിക്കാട്ടും. തീരുമാനങ്ങളെല്ലാം എ.ഐ.സി.സിയുടെ അനുമതിയോടെയാണ്. വി.എം.സുധീരനോട് അഭിപ്രായങ്ങൾ ചോദിച്ച് മതിയായ സമയം നൽകിയിരുന്നു. അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ല. രാഷ്ട്രീയകാര്യ സമിതി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യേണ്ടതില്ല. മുതിർന്ന നേതാക്കൾ ഉൾപ്പടെയുളളവരെ ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. ആരെയും മാറ്റിനിറുത്തിയിട്ടില്ല. ന്യായമായതെല്ലാം ചെയ്തിട്ടുണ്ട്. പുന:സംഘടനയുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |