ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്കേർപെടുത്തിയ വിലക്ക് പിൻവലിച്ച് കാനഡ.
ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ ഇന്ന് പുനഃരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ 30നാകും ആരംഭിക്കുക. വിമാനയാത്രയ്ക്കായി അംഗീകൃത ലബോറട്ടറിയിൽ കൊവിഡ് പരിശോധന നടത്തണം. നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാഫലമാണ് വേണ്ടത്. യാത്രയ്ക്കിടെ കൊവിഡ് ബാധിച്ചാൽ പ്രാദേശിക നിയന്ത്രണങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |