കൊച്ചി: മലയാളിയായ പി.കെ. സജിത്കുമാർ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ, യു.എ.ഇയിലെ ഐ.ബി.എം.സി ഇന്റർനാഷണലിന് പ്രൊഫഷണൽ മേഖലയിലെ മികച്ച കമ്പനിക്കുള്ള ഷെയ്ഖ് ഖലീഫ എക്സലൻസ് അവാർഡ്.
അബുദാബി ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് ആൽമസ്റൂയിൽ നിന്ന് പി.കെ. സജിത്കുമാർ അവാർഡ് ഏറ്റുവാങ്ങി. സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫ, എസ്.കെ.ഇ.എ ഉന്നതസമിതി ചെയർമാൻ സയീദ് അബ്ദുൾ ജലീൽ അൽ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അൽ ഹമീലി, ഡോ. മുഹമ്മദ് സലേം അൽ ദഹേരി, യൂസഫ് അലി, മുഹമ്മദ് ഹിലാൽ അൽ മേഹ്റി, ഐ.ബി.എം.സി എക്സിക്യൂട്ടീവ് ഡയറർ പി.എസ്. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |