SignIn
Kerala Kaumudi Online
Thursday, 19 September 2024 11.15 PM IST

അത്യാധുനിക സ്റ്റുഡിയോ ഫ്ലോർ,​ സാങ്കേതിക സൗകര്യങ്ങൾ; കേരള സർവകലാശാല ജേർണലിസം വിഭാഗത്തിന് പുതിയ ആസ്ഥാന മന്ദിരം

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. 4.5 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം. മെയിൻ കാമ്പസിനുള്ളിൽ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിനും ഒ.എൻ.വി മന്ദിരത്തിനും നടുവിലായി 17,000 ചതുരശ്ര അടിയിലാകും മുന്നുനില കെട്ടിടം ഉയരുക. നിലവിൽ കാര്യവട്ടത്ത് തന്നെ മെയിൻ കാമ്പസിന് പുറത്താണ് ജേർണലിസം വിഭാഗം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സ്റ്റുഡിയോ ഫ്ളോറും കാമറകളും എഡിറ്റിംഗ് സംവിധാനങ്ങളും പുതിയ മന്ദിരത്തിലുണ്ടാകും. പിഎച്ച്.ഡി വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളും വർദ്ധിപ്പിക്കും. ഭാവിയിൽ സർവകലാശാലയുടെ മുഖപത്രം അടക്കം മുഴുവൻ പ്രസിദ്ധീകരണങ്ങളും ജേർണലിസം വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ നിന്ന് പ്രസിദ്ധീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. നിർമ്മാണം ഉടൻ ആരംഭിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ആദ്യഘട്ടത്തിൽ 11 മാസം കൊണ്ട് ഒരു നില പൂർത്തിയാക്കും. 1500 ചതുരശ്ര അടിയിൽ രണ്ട് ലൈബ്രറികളും വിശാലമായ കോൺഫറൻസ് ഹാളുമുണ്ടാകും. ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഒരു വർഷത്തിന് ശേഷമാകും ബാക്കി രണ്ട് നിലകൾ പണിയുക. സംസ്ഥാന ഭവന നിർമ്മാണ ബോർഡിനാണ് നിർമ്മാണ ചുമതല.

 45 വർഷത്തെ ചരിത്രം

1976ൽ 25 വിദ്യാർത്ഥികളുമായാണ് കേരള സർവകലാശാല മാദ്ധ്യമപഠന വിഭാഗം ആരംഭിക്കുന്നത്. പ്രൊഫ. മാക്‌സ്‌വെൽ ഫെർണാണ്ടസായിരുന്നു ആദ്യ വകുപ്പ് മേധാവി. സർവകലാശാല വൈസ് ചാൻസലറായിരുന്ന പ്രൊഫ. ജെ.വി. വിളനിലം ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഇവിടെ അദ്ധ്യാപകരായിരുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ നിരവധി മാദ്ധ്യമപ്രവർത്തകരും അദ്ധ്യാപകരും കാര്യവട്ടത്തെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിൽ നിന്ന് പഠിച്ചിറങ്ങിവരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COMMUNICATION AND JOURNALISM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.