ഭുവനേശ്വർ: ആകാശ് മിസൈലിന്റെ കൂടുതൽ കൃത്യതയാർന്ന പുതിയ പതിപ്പ് 'ആകാശ് പ്രൈം' വിജയകരമായി പരീക്ഷിച്ചതായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ അറിയിച്ചു. ഇന്നലെ ഒഡിഷയിലെ ചണ്ഡിപ്പൂരിലെ ടെസ്റ്റ് റേഞ്ചിൽ നടന്ന കന്നി പരീക്ഷണത്തിൽ, ആളില്ലാവിമാനമെന്ന ലക്ഷ്യത്തെ തകർക്കാൻ ആകാശ് പ്രൈം മിസൈലിന് കഴിഞ്ഞു.
നിലവിലുള്ള ആകാശ് മിസൈലിനെ അപേക്ഷിച്ച്, പുതിയ പതിപ്പിൽ കൃത്യത ഉറപ്പാക്കാനായി പ്രത്യേക റേഡിയോ ഫ്രീക്വൻസി സംവിധാനമുണ്ട്. ഇത് കുറഞ്ഞ താപനിലയിലും സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിലും ശത്രുവിമാനങ്ങളെ തെരഞ്ഞ്പിടിച്ച് നശിപ്പിക്കാൻ സഹായകമാണ്.