തിരുവനന്തപുരം: കൊവിഡിനെത്തുടർന്ന് അടഞ്ഞുകിടക്കുന്ന കോളേജുകൾ തുറന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കേരള സർവകലാശാലയിലെ കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം 29ന് ഉച്ചയ്ക്ക് രണ്ടിന് ചേരും. സർക്കാർ, എയ്ഡഡ്, സ്വാശ്രയം, യു.ഐ.ടികൾ, യു.ഐ.എമ്മുകൾ, കെ.യു.സി.ടി.കൾ ഉൾപ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും പ്രിൻസിപ്പൽമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കണം.