കൊച്ചി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് ഹൈബി ഈഡൻ എം.പി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചതും ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചതും കർഷകരുടെ ജീവാർപ്പണം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത കർഷക ബന്തിന് പിന്തുണ പ്രഖ്യാപിച്ച് എറണാകുളത്ത് നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ .കെ. ഇബ്രാഹിം കുട്ടി ,അജിത് അരവിന്ദ് . പി.ബി .ബാബുരാജ് ,ടി.കെ. രമേശൻ .ഷൈജു കേളന്തറ ,ജോൺ വർഗീസ് ,സക്കീർ ഹുസൈൻ.എ.എൽ .പട്ടണം,എം .ബാലചന്ദ്രൻ,ബി.ജെ.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |