ന്യൂഡൽഹി: കനയ്യ കുമാർ കോൺഗ്രസിൽ ചേരില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് സി പി ഐ ബീഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ. കനയ്യ കുമാറിന് കമ്യൂണിസ്റ്റ് മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 4, 5 തീയതികളിൽ നടന്ന സി പി ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ കനയ്യ കുമാർ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.യോഗത്തിൽ കനയ്യ കുമാർ ഒരു പ്രത്യേക പാർട്ടി പദവിയും ആവശ്യപ്പെട്ടില്ലെന്നും രാം നരേഷ് പാണ്ഡെ കൂട്ടിച്ചേർത്തു.
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുൻപ് പട്നയിലെ സി പി ഐ സംസ്ഥാന ഓഫീസിൽ കനയ്യ കുമാർ സ്ഥാപിച്ച എ സി അവിടെ നിന്ന് മാറ്റിയെന്ന റിപ്പോർട്ടുകൾ പാണ്ഡെ സ്ഥിരീകരിച്ചു. 'അദ്ദേഹം സ്വന്തം ചെലവിൽ അത് ഇൻസ്റ്റാൾ ചെയ്തതിനാൽ ഞാൻ സമ്മതം നൽകി' -പാണ്ഡെ പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കനയ്യ കുമാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കും. ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |