ആലുവ: എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് ഒരാഴ്ചയായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 200 ഓളം കേസുകളിലായി 244 പേർ അറസ്റ്റിലായി.
ഇവയിൽ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം 66 കേസുകളും 81അറസ്റ്റും, അബ്കാരി നിയമ പ്രകാരം 50 കേസുകളും 80 അറസ്റ്റും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് 83 കേസുകളിലായി 83 അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ 34 സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നു.
പെരുമ്പാവൂരിൽ നിന്നുമാത്രം ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. മയക്കുമരുന്ന് കച്ചവടം നടത്തുന്നവർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അവരുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യുമെന്നും എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |