SignIn
Kerala Kaumudi Online
Friday, 27 May 2022 2.49 AM IST

മൂവായിരം ശാസ്ത്രപ്പട്ടം പറത്താൻ കുട്ടികൾ

pattam

അമ്പലപ്പുഴ: ഒക്ടോബർ 2ന് അമ്പലപ്പുഴ തെക്ക് - വടക്ക് പഞ്ചായത്തുകളിലെ 13 സ്കൂളുകളിലെ 3000ൽ അധികം കുട്ടികൾ ശാസ്ത്രപ്പട്ടം പറത്തും. കുട്ടികളിൽ കൊവിഡ് സമ്മർദ്ദം കുറച്ച് മാനസികോല്ലാസം പകരാനാണ് പരിപാടി. വൈകിട്ട് 3ന് തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രിയദർശിനി പ്ലാനിറ്റോറിയം ഡയറക്ടർ ഡോ. പി. ജി. പത്മകുമാർ പ്ലാനിറ്റോറിയം ഗ്രൗണ്ടിൽ പട്ടം പറത്തി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ചോ ആറോ കുട്ടികളടങ്ങുന്ന ചെറുസംഘങ്ങൾ ശാസ്ത്രജ്ഞരുടെ പേരും ഫോട്ടോയും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തി അവർ തന്നെ നിർമ്മിച്ച വർണപ്പട്ടങ്ങൾ പറത്തും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച രക്ഷാകർത്തൃ ശാക്തീകരണ പരിപാടിയായ 'മക്കൾക്കൊപ്പം ക്യാമ്പയിന്റെ തുടർച്ചയായാണ് കുട്ടികൾക്കായി ശാസ്ത്രപ്പട്ടം പറപ്പിക്കൽ സംഘടിപ്പിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.