ഗോൾഡ് കോസ്റ്റ്: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ഡേ നൈറ്റ് വനിതാ ക്രിക്കറ്റ്് ടെസ്റ്റ് ഇന്ന് ഗോൾഡ് കോസ്റ്റിലെ കറാരയിൽ ആരംഭിക്കും. ഇന്ത്യൻ സമയം രാവിലെ 10 മുതലാണ് മത്സരം. ആദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്.
പതിനഞ്ച് വർഷത്തിന് ശേഷം ഇന്ത്യയുടേയും ആസ്ട്രേലിയയുടേയും വനിതാ ടീമുകൾ ഏറ്റുുമുട്ടുന്ന ടെസ്റ്റ് മത്സരം എന്ന പ്രത്യേകതയും ഇന്ന് തുടങ്ങുന്ന ചതുർദിന മത്സരത്തിനുണ്ട്. 2006 ലാണ് അവസാനമായി ഇന്ത്യയുടെയും ആസ്ട്രേലിയയുടേയും വനിതാ ടീമുകൾ ടെസ്റ്റിൽ ഏറ്റുമുട്ടിയത്. അന്ന് ടീമിലുണ്ടായിരുന്ന മിതാലി രാജും ജുലൻ ഗോസ്വാമിയും ഇന്നും ടീമിലുണ്ട്. ആസ്ട്രേലിയൻ പര്യടനത്തിൽ ആദ്യം നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 1-2ന് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |