SignIn
Kerala Kaumudi Online
Saturday, 27 April 2024 10.43 AM IST

കുണ്ടറ,​ കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ തോൽവി,​ ജില്ലാ നേതാക്കളോട് വിശദീകരണം തേടി സിപിഎം

kk

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ നേരിട്ട് തൽവികളിൽ ജില്ലാ നേതാക്കളോട് സി.പി.എം വിശദീകരണം തേടി. സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, തുളസീധര കുറുപ്പ്, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരോടാണ് വിശദീകരണം തേടിയത്. മുന്‍മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് തുളസീധരക്കുറുപ്പ്.കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എല്‍ സജികുമാറും വിശദീകരണം നല്‍കണം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിൃദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.

മെഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്. സി.പി.എം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് സി.പി.ഐ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM, KUNDARA, KARUNAGAPPALLY, ASSEMBLY ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.