SignIn
Kerala Kaumudi Online
Friday, 26 April 2024 2.51 PM IST

സിവിൽ സർവീസ് ചാമ്പ്യൻഷിപ്പ് നേട്ടവുമായി സുനിൽ

sunil

ആലപ്പുഴ: ദേശീയ സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ്ജംപ് മത്സരത്തിൽ വെള്ളി മെഡൽ നേട്ടവുമായി ആലപ്പുഴക്കാരൻ. കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് വെളുത്തേരി വീട്ടിൽ വി.വി. സുനിലാണ് ഹരിയാനയിൽ നടന്ന ദേശീയ സിവിൽ സർവീസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടമുണ്ടാക്കിയത്. ആലപ്പുഴ സെയിൽസ് ടാക്സ് ഓഫീസിലെ ക്ലാർക്കാണ്. ഒപലെവ് വാട്ടർ സ്പോർട്സ് അക്കാദമിയിലെ പരിശീലകനും സെക്രട്ടറിയുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് കൈനകരിയിലെ 65 ഓളം കുട്ടികൾക്ക് സുനിൽ കനോയിംഗ് കയാക്കിംഗ് പരിശീലനവും നൽകിവരുന്നു. സുനിലിന്റെ ശിഷ്യരായ ആറ് വിദ്യാർത്ഥികൾ ഹിമാചൽ പ്രദേശിൽ നടക്കുന്ന ഡ്രാഗൺ ബോട്ട് റേസിൽ സംസ്ഥാന ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ജിബിയാണ് ഭാര്യ. ആലപ്പുഴ സായി ടീം അംഗങ്ങളായ അലീന സുനിൽ, അക്ഷയ് സുനിൽ എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.