മലപ്പുറം: യുവതി കൊല്ലപ്പെട്ട നിലയിൽ. മലപ്പുറം വാഴക്കാട്ട് ഷാക്കിറ എന്ന ഇരുപത്തിയേഴുകാരിയുടെ മൃതദേഹമാണ് കഴുത്തിൽ കയർ മുറുക്കിയ നിലയിൽ വീട്ടിനുളളിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. ഭർത്താവ് ഷെമീറിനെ കാണാനില്ല. ഇയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |