ആലപ്പുഴ: നിരോധിച്ച പെലാജിക് വലകൾ ഉപയോഗിച്ച് പെയർ ട്രോളിംഗ് നടത്തി മത്സ്യസമ്പത്തിന് നാശം വരുത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. നിരോധിത വലകളുമായി ഹാർബറുകളിൽ നിന്ന് തന്നെയാണ് ഇത്തരം ബോട്ടുകൾ പുറപ്പെടുന്നതെന്ന വസ്തുത കണക്കിലെടുത്ത് ഹാർബറുകളിൽ പരിശോധന ശക്തിപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചില ഫിഷറീസ് ഉദ്യോഗസ്ഥർ നിസംഗത പ്രകടിപ്പിച്ചതായി മത്സ്യത്തൊഴിലാളികൾക്ക് പരാതിയുള്ളതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |