തിരുവനന്തപുരം: ഭാരതത്തിലെ അറിവിന്റെ വിദ്യാലയങ്ങളാണ് ക്ഷേത്രങ്ങളെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി പറഞ്ഞു. കോട്ടയ്‌ക്കകം തെക്കേനട കൃഷ്ണവിലാസം കൊട്ടാരത്തിൽ നടന്ന പൗർണമിക്കാവ് ദേവീക്ഷേത്രത്തിലെ 51 അക്ഷര ദേവിമാരുടെ മൂലമന്ത്ര സമർപ്പണ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഗൗരീ ലക്ഷ്മിബായി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമി ഒറവങ്കര അച്യുത ഭാരതിയാർ സ്വാമിജി രചിച്ച ധ്യാനശ്ലോകങ്ങൾ സമർപ്പിച്ചു. രാജകുടുംബാംഗം ഗോപികാവർമ്മ പങ്കെടുത്തു. ചടങ്ങിൽ എം.എസ്. ഭുവനചന്ദ്രൻ അദ്ധ്യക്ഷനായി. പള്ളിക്കൽ സുനിൽ ആമുഖ പ്രഭാഷണം നടത്തി. പേരൂർക്കട ഹരികുമാർ, കിളിമാനൂർ അജിത് എന്നിവർ പങ്കെടുത്തു.