SignIn
Kerala Kaumudi Online
Friday, 26 April 2024 6.07 PM IST

സിവിൽ സർവീസ് പരീക്ഷ; ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി

bus

ആലപ്പുഴ: ഞായറാഴ്ച നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഹാജരാകേണ്ട ഉദ്യോഗാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി കൂടുതൽ വാഹന സൗകര്യം ഉറപ്പാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. എല്ലാ പരീക്ഷാ സെന്ററുകളിലേക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസുകൾ നടത്താനാണ് ആലോചന. ബോണ്ട് സർവീസുകൾ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അഡീഷണൽ ഷെഡ്യൂളോ, ട്രിപ്പുകളോ ക്രമീകരിക്കും. അന്നേദിവസം ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

പരിശോധന നടക്കും

യാത്രക്കാരുടെ ബാഹുല്യമുണ്ടാകുന്ന പരീക്ഷാദിനത്തിൽ ജനറൽ വിഭാഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്ക്വാഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും ബസ് പരിശോധന കാര്യക്ഷമമാക്കും. സർവീസ് ഓപ്പറേഷന് യൂണിറ്റ് അധികാരികൾ മേൽനോട്ടം വഹിക്കും. സോണൽ എക്സിക്യൂട്ടിവ് ഡയറക്ടർമാർ സർവീസ് ഓപ്പറേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.