തിരുവനന്തപുരം: ഒരു വകുപ്പിലെ സമാന സ്വഭാവമുള്ള ചോദ്യങ്ങൾ കൂട്ടിച്ചേർക്കാൻ സ്പീക്കർ അനുമതി നൽകാത്തതിൽ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കർ പ്രതിപക്ഷത്തിന്റെ അവസരം നിഷേധിക്കുകയാണെന്ന് ചോദ്യോത്തരവേളയുടെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. എന്നാൽ, കൂട്ടിച്ചേർക്കൽ അനുവദിച്ചാൽ മറ്റു ചോദ്യങ്ങൾക്ക് അവസരം നൽകാൻ സമയം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വ്യക്തമാക്കി. മന്ത്റിമാരായ സജി ചെറിയാൻ, എ.കെ ശശീന്ദ്രൻ എന്നിവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട സമാന സ്വാഭവമുള്ള ചോദ്യങ്ങളാണ് കൂട്ടിച്ചേർക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്. ഹാർബറുകളുമായി ബന്ധപ്പെട്ട ആദ്യ ചോദ്യം പ്രതിപക്ഷ എം.എൽ.എമാരുടേതായിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾ കൂട്ടിച്ചേർക്കാൻ അനുമതി നിഷേധിച്ച സ്പീക്കർ വന്യജീവി ആക്രമണ പ്രതിരോധവുമായി ബന്ധപ്പെട്ട ഭരണപക്ഷ എം.എൽ.എമാരുടെ ചോദ്യങ്ങളും കൂട്ടിച്ചേർക്കാൻ അനുമതി നൽകിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |