SignIn
Kerala Kaumudi Online
Saturday, 28 May 2022 6.29 PM IST

അതിദരിദ്രരുടെ പുനരധിവാസ പദ്ധതിക്ക് ജില്ലയിൽ തുടക്കം

visappu

ആലപ്പുഴ: അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാതെ പോയവരെ കണ്ടെത്തുന്നതിനൊപ്പം ഉപജീവനത്തിന് വഴിയൊരുക്കുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറാണ് ജില്ലാ നോഡൽ ഓഫീസർ. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ വകുപ്പ് റീജിയണൽ ജോ. ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ, ഇൻഫർമേഷൻ കേരളാ മിഷൻ ജില്ലാ ടെക്നിക്കൽ ഓഫീസർ എന്നിവരാണ് ജില്ലാതല നിർവഹണ സമിതി അംഗങ്ങൾ.

ജില്ലാതല നിർവഹണ സമിതി രൂപീകരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കളക്ടർ എ. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ.സി. ബാബു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പ്രദീപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ ജയലാൽ, നിർവഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോർ ടീം പരിശീലനം ഇന്നും നാളെയും

പ്രാദേശിക തല ജനകീയ സമിതികൾ, വാർഡുതല സമിതിയംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനകീയാസൂത്രണ റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ, ഇൻഫർമേഷൻ കേരളാമിഷൻ ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന ജില്ലാതല കോർ ടീമിനുള്ള പരിശീലനം ഇന്നും നാളെയുമായി തിരുവല്ലയിലെ ബോധനയിൽ നടക്കും. തുടർന്ന് തദ്ദേശ, വാർഡ് തല പരിശീലനങ്ങൾ ഒരുക്കും. തുടർന്ന് അന്തിമ പട്ടിക തയ്യാറാക്കി തദ്ദേശ സമിതികൾക്ക് കൈമാറും.

മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവരശേഖരണം

1. അതിദരിദ്രരെ കണ്ടെത്തി മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരശേഖരണം നടത്തും

2. ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകാരം നൽകും

3. പ്രശ്നങ്ങൾ പരിഹരിക്കാൻ മൈക്രോ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.